പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.സിലിണ്ടറിന് 101 രൂപ കൂട്ടിയതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി.

അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ യാതൊരു മാറ്റമില്ല. വില വര്‍ധന ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്.

നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയായിട്ടുണ്ടായിരുന്നു.