Football
പൊളിച്ചടക്കി സഹല്‍; സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്
സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നിരിക്കെയാണ് ഈ തകര്‍പ്പന്‍ ജയം.
ഐ.എസ്.എല്ലില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജയം. മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്ത്. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നിരിക്കെയാണ് ഈ തകര്‍പ്പന്‍ ജയം.
ബ്ലാസ്റ്റേഴ്സിന് വേണ്ടിസഹല് അബ്ദുല്‍ സമദ്, അല്നവാരോ വാസ്ക്വസ് എന്നിവരാണ് ഗോള്‍ വല കുലിക്കിയത്. ദിയോ മൗരിസിയോയാണ് ആണ് മുംബൈ സിറ്റിക്കായി സ്കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സിനെ മലയാളി താരം സഹല്‍ അബ്ദുസ്സമദാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.
പന്ത് പിടിച്ചെടുത്ത് എതിരാളികളെ ഒന്നാകെ ഡ്രിബിള്‍ ചെയ്ത് മുംബൈ കീപ്പറെ നിരായുധനാക്കിയായിരുന്നു സഹലിന്റെ ഗോള്‍. സീസണിലെ മികച്ച ഗോളുകളിലൊന്നായിരുന്നു അത്. മത്സരത്തിന്റെ 19ാം മിനുട്ടിലായിരുന്നു അത്.
ബ്ലാസ്റ്റേഴ്സിനായി അല്‍വാരോ വാസ്ക്വസിന്റെ രണ്ട് ഗോളുകള്‍ നേടി. പെനല്‍റ്റിയിലൂടെയായിരുന്നു ഒന്ന്. മുംബൈ ഗോള്‍ കീപ്പറിന് പറ്റിയ അബദ്ധത്തില്‍ നിന്നായിരുന്നു മറ്റൊന്ന്. ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളിന് മുന്നിലായിരുന്നു. ദിയോ മൗരിസിയോ മുംബൈക്കായി നേടിയ ഗോളും പെനല്‍റ്റിയിലൂടെയായിരുന്നു. തിരിച്ചടിക്കാന്‍ മുംബൈ വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല.
ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാധ്യം. ഇനി ലീഗിലെ അവസാന മത്സരത്തില്‍ ഗോവയ്ക്കെതിരായ സമനിലയായലും ബ്ലാസ്റ്റേഴ്സിന് സെമി കളിക്കാം. എന്നാല്‍ ഗോവയ്ക്കെതിരെ പരാജയപ്പെട്ടാല്‍ മുംബൈയുടെ മത്സരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.
വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.
ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്
റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്പെയിന്, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.
ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം
Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany
Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia
Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa
Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്ബോള്‍ അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര് എതിര്‍ക്കുകയും രണ്ട് പേര് വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്ബോള്‍ ഭരണ സമിതികളുടെ തലവന്മാര് സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന് ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala16 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
india17 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala14 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala15 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

