സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 ആയി. ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ്.

ഗ്രാമിന് വില 15 രൂപ ഉയര്‍ന്ന് 4510 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. ഈ മാസം തുടക്കം പവന് 35,680 രൂപയായിരുന്നു വില. ഡോളറിന്റെ വിലനിലവാരവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.