സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. മാറ്റമില്ലാതെ തുടര്‍ച്ചയായി നാലുദിവസം തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവുണ്ടായത്. 160 രൂപ വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,960 രൂപയായി.

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.