Connect with us

News

കാബൂളില്‍ നിന്ന് യുക്രയ്ന്‍ വിമാനം തട്ടിക്കൊണ്ടുപോയി

അതേസമയം വിമാനം ഇറാനില്‍ എത്തിയെന്ന് വാര്‍ത്ത ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

Published

on

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ആയി എത്തിയ യുക്രയ്ന്‍ വിമാനം റാഞ്ചിയെന്ന് റിപ്പോര്‍ട്ട്. യുക്രയ്ന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനായി കാബൂളില്‍ എത്തിയ വിമാനമാണ് തട്ടിയെടുത്തത്. കഴിഞ്ഞ ആഴ്ചയോടെ എത്തിയ വിമാനമാണ് തട്ടിയെടുത്തത്.

വിമാനം അജ്ഞാതരായ യാത്രക്കാരുമായി ഇറാനിലേക്ക് പറന്നുവെന്നും യുക്രയ്ന്‍ മന്ത്രി പറയുന്നു. വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികള്‍ ആണെന്നും വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നതും വ്യക്തമല്ല. സംഭവത്തില്‍ ഇടപെടല്‍ നടന്നുവരികയാണ് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം വിമാനം ഇറാനില്‍ എത്തിയെന്ന് വാര്‍ത്ത ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപക മര്‍ദനം; അന്വേഷണം ആരംഭിച്ചു

കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

Published

on

കൊല്ലം: ചാത്തനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 11 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

ഡെസ്‌കിന് മുകളിലേക്കു കൈവെച്ച് നിരവധി തവണ അടിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞതായി അറിയിച്ചു. സംഭവം ഒതുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നും ഇതുവരെ പൊലീസ് അല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ നടപടിയെടുത്തിട്ടില്ലെന്നും പിതാവ് ആരോപിച്ചു.

അതേസമയം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

News

ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

ഭാര്യ നീരജയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് രൂപേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Published

on

മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് പൊലീസ് പിടിയില്‍. ബദലാപൂര്‍ ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലൈയിലാണ് രൂപേഷിന്റെ ഭാര്യ നീരജ മരിച്ചത്. തുടക്കത്തില്‍ ഇത് അപകടമരണമാണെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളില്‍ ഉണ്ടായ വൈരുധ്യങ്ങളെ തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവില്‍ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ഭാര്യ നീരജയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് രൂപേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

രൂപേഷും നീരജയും തമ്മില്‍ സ്ഥിരമായി വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നീരജയെ ഒഴിവാക്കാന്‍ രൂപേഷ് തന്റെ സുഹൃത്തുക്കളായ കൃതികേഷ് രമേഷ് ചിക്ക, കുമ്പല്‍വിന്‍ ധരി എന്നിവരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും, അതുപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

international

സൗദിയില്‍ വ്യാപക മഴയ്ക്ക് സാധ്യത; മിന്നല്‍ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

റിയാദ്, ഖസീം, ഹൈല്‍, മദീന, മക്ക, അല്‍ബാഹ, അസീര്‍, ജസാന്‍, കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴ, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കന്‍ അതിര്‍ത്തികള്‍, അല്‍ജൗഫ്, തബൂക്ക് മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ഡിസംബര്‍ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയെത്തുടര്‍ന്ന് പച്ചപ്പണിഞ്ഞ സൗദിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

വടക്കന്‍ സൗദിയിലെ അല്‍നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചതോടെ മണല്‍ക്കുന്നുകള്‍ മനോഹരമായ രൂപങ്ങളിലേക്ക് മാറി. നീരുറവകളും ചെറുതടാകങ്ങളും രൂപപ്പെട്ടതോടെ സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശം പുതുജീവന്‍ കൈവരിച്ചു.

വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ വാദി അറാര്‍ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളില്‍ വെള്ളം നിറയുകയും ചെയ്തു. അറാര്‍ നഗരത്തിലെ മരുഭൂമികള്‍ ട്രെക്കിംഗ് പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറി. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീര്‍ മേഖലയും സമീപ പ്രദേശങ്ങളും മലമുകളിലെ മഞ്ഞും അബ്ഹ നഗരത്തിന്റെ ശൈത്യകാല ഭംഗിയും കൊണ്ട് ശ്രദ്ധ നേടുകയാണ്.

 

Continue Reading

Trending