Connect with us

News

റഷ്യന്‍ അധിനിവേശം; ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ റദ്ദാക്കി

സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയായിരുന്നു ഫോര്‍മുല വണ്‍ റഷ്യ ഗ്രാന്റ് പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

Published

on

ഇത്തവണ നടക്കേണ്ടിയിരുന്ന ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്റ് പ്രീ റദ്ദാക്കിയതായി ഫോര്‍മുല വണ്‍ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം റഷ്യയില്‍ ഗ്രാന്റ് പ്രീ നടത്തില്ലെന്ന് അവര്‍ വ്യക്തമാക്കി. അയല്‍രാജ്യമായ യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിനാലാണ്  തീരുമാനം. നിലവില്‍ റേസ് നടത്തുന്നത് സാധ്യമല്ലെന്ന് എഫ് വണ്ണുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയായിരുന്നു ഫോര്‍മുല വണ്‍ റഷ്യ ഗ്രാന്റ് പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം; പ്രതിഷേധത്തിന് പിന്നാലെ നടന്‍ ദിലീപിനെ മാറ്റി

എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്.

Published

on

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന് നടന്‍ ദിലീപിനെ മാറ്റി. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി.

അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ബസ്സില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍ ശേഖറാണ് പ്രതിഷേധം ഉയര്‍ത്തിയത്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി

ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സംഭവ ദിവസം ശ്രീലക്ഷ്മി എന്ന സ്ത്രീ പള്‍ലര്‍ സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടെന്നും ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു.

പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം സ്വകാര്യത മാനിച്ചാണ് ഡിവിആര്‍ ഹാജരാക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം. ശ്രീലക്ഷ്മിയുടെ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളോ കോള്‍ റെക്കോര്‍ഡുകളോ (CDR) കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

കൂടാതെ കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പള്‍സര്‍ സുനി ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും വെളിപ്പെടുത്തിയിരുന്നെങ്കിലും ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല, ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യ പറഞ്ഞതെന്നാണ് വിധി ന്യായത്തിലെ നിരീക്ഷണം.

അതേസമയം സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ അത് ഗൃഹപ്രവേശത്തിന് എത്തി എന്നാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാവല്‍ ഗൃഹപ്രവേശം നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വിധിയിലുണ്ട്.

Continue Reading

kerala

നടന്‍ ദിലീപ് ശബരിമലയില്‍; ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് എത്തി

കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിലെത്തി.

Published

on

പത്തനംതിട്ട: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിലെത്തി. ഇന്നലെ രാത്രിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്.

ശബരിമലയില്‍ എത്തിയ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ദിലീപിന്റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്.

 

 

Continue Reading

Trending