കൊണ്ടോട്ടി :സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് സംഘടക സമിതി രൂപീകരിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗം ഡോ.എം. പി.അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍ മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
ടി.വി ഇബ്രാഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഉമര്‍ ഫൈസി മുക്കം പ്രാര്‍ത്ഥന നടത്തി. ലക്ഷദ്വീപ് എം.പി ഫൈസല്‍, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സ ണ്‍ സി.ടി. ഫാത്തിമത്ത് സുഹറ, കൗണ്‍സിലര്‍ അലി വെട്ടോടന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ മുഹമ്മദ് കാസിം കോയ, ഡോ.ഐ. പി അബ്ദു സലാം, അഡ്വ. മൊയ്തീന്‍ കുട്ടി,പി.ടി അക്ബര്‍, .അസി. സെക്രട്ടറി മുഹമ്മദലി, ഡോ. ഹുസൈന്‍ മടവൂര്‍ ,കോര്‍ ഡിനേറ്റര്‍ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: മുഖ്യ രക്ഷാധികാരി വി. മന്ത്രി അബ്ദുറഹ്മാന്‍. രക്ഷാധികാരികള്‍: പി.രാജീവ് (വ്യവസായ മന്ത്രി) എം.പിമാരായ അബ്ദു സമദ് സമദാനി, ബെന്നി ബെഹനാന്‍,, ഇ.ടി. മുഹമ്മദ് ബഷീര്‍,പി.വി. അബ്ദുല്‍ വഹാബ്, എളമരം കരീം,എ.എം ആരിഫ്, ഹൈബി ഈഡന്‍, എം. എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ടി. എ. റഹീം മുഹമ്മദ് മുഹ്‌സിന്‍, ടി.വി. ഇബ്രാഹിം, റോജി ജോ ണ്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ, ചെയര്‍മാന്‍: സി. മുഹമ്മദ് ഫൈസി, ജന. കണ്‍വീനര്‍ അഡ്വ. മൊയ്തീന്‍ കുട്ടി (മെമ്പര്‍ ഹജ്ജ് കമ്മിറ്റി). ഉപകമ്മറ്റികള്‍ക്കും രൂപം നല്‍കി.