ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊളുന്ന ചക്രവാതചുഴി, അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ വകുപ്പ് പ്രവചിച്ചു.

തെക്ക് ആന്ധ്രാ- തമിഴ്‌നാട് തീരത്ത് നിലവില്‍ വടക്ക് കിഴക്കന്‍ കാറ്റ് ശക്താമാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂര്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുന്ന 3 ദിവസം മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത കൂടുതലാണ് എന്നാണ്‌ കാലവസ്ഥ വകുപ്പിന്റെ നിഗമനം. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.