സംസ്ഥാന സര്‍ക്കാരിനെതിരെ സമരപരമ്പരകളുമായി യുഡിഎഫ്. തിരുവനന്തപുരത്ത് കണ്ടോണ്‍മെന്റ് ഹൗസില്‍ വെച്ച് നടന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കേറെയിലിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂഡിഎഫ് അറിയിച്ചു. ഡിസംമ്പര്‍ 18 ന് സെക്രട്ടറിയേറ്റിന് മുന്‍പിലും കലക്ട്രേറ്റിന് മുന്‍പിലും സമരം നടത്തുമെന്നും ശേഷം കേറെയില്‍ കടന്നു പോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും സമരങ്ങള്‍ നടത്തുമെന്ന് തീരുമാനിച്ചു.

ഡിസംമ്പര്‍ 6ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്ത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ അട്ടപാടി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.