Connect with us

india

ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍

Published

on

റസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍. താരങ്ങള്‍ വീണ്ടും ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചു. ഡബ്ലിയു.എഫ്.ഐ പ്രസിഡന്റ് ബ്രിജ്ഭൂഷണനെതിരെ താരങ്ങള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസം മുമ്പ് ഏഴ് താരങ്ങള്‍ കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

വിഷയത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ഇടപെട്ടിരുന്നു. സ്വാതി മാലിവാള്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്.

ബജറംഗ് പുനിയ, സാക്ഷി മല്ലിക്ക്, വിനേഷ് ഫോഗാട്ട് എന്നിവര്‍ ജന്തര്‍ മന്ദറില്‍ മാധ്യമങ്ങളോട് സംവധിച്ചു. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ അടക്കമാണ് ലൈംഗിക പീഡന പരാതി നല്‍കിയത് എന്ന് മാധ്യമങ്ങളോട് താരങ്ങള്‍ പ്രതികരിച്ചു. തങ്ങള്‍ വ്യാജ പരാതിയാണ് ഉന്നയിച്ചത് എന്ന ഇപ്പോഴും പസരും ആരോപിക്കുന്നു. നീതി ലഭിക്കും വരെ സമരം തുടരും. കായിക മന്ത്രാലയത്തിന്റെ മേല്‍ നോട്ട സമിതി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

india

കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍

അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending