kerala

സഹകരണ സംഘത്തിലെ നിയമനത്തിന് ആനാവൂരിന്റെ കത്ത്; പുതിയ വിവാദം

By Test User

November 16, 2022

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം കനക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കത്ത് കൂടി പുറത്ത്.തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ കത്താണ് പുറത്തായിരിക്കുന്നത്.ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തില്‍ മൂന്ന് പേരെ കൂടി നിയമിക്കാന്‍ നിയമന നിര്‍ദേശം നല്‍കിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും പേരെയും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാന്‍ കത്തില്‍ പറയുന്നുണ്ട്.

കത്തില്‍ പറയുനന്ത് ഇങ്ങനെ

തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ മഞ്ജു വി എസിനെയും കിരണ്‍ ജെ എസിനെയും ഡ്രൈവര്‍ വിഭാഗത്തില്‍ ഷിബിന്‍ രാജ് ആര്‍എസിനെയും നിയമിക്കാവുന്നതാണ്. അറ്റന്‍ഡര്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ നിയമനം നടത്തേണ്ടതില്ല. തീരുമാനം നടപ്പിലാക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാണ് കത്തില്‍ പറയുന്നത്.

തിരുവനന്തപുരം നഗരസഭയിലെ പിന്‍ വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കനക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കത്ത് പുറത്ത് വരുന്നത്.ഇതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.