തിരുവനന്തപുരത്ത് കാട്ടുപന്നിയെ പിടിക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു.65 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വിദൂര മേമല ലക്ഷ്മി എസ്റ്റേറ്റ് സമീപം നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. ഷോക്കേറ്റാണ് മരണപ്പെട്ടത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് വൈദ്യുത ലൈന്‍ കടത്തിവിട്ടിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.