കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതു സ്ഥലത്ത് അറസ്റ്റ് നടത്തുമ്പോള്‍ അത് കുട്ടികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ കമ്മീഷന്‍ അംഗം ശ്യാമളാദേവി സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുട്ടികളെ കാറിലിരുത്തിയ സംഭവംത്തില്‍ പോലീസ് ഓഫീസര്‍മാരുടെയും ആദൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും വീഴ്ച സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.