Connect with us

kerala

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

Published

on

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹവുമായി കുറച്ചധികം സമയം സംസാരിച്ചിരിക്കാന്‍ സാധിച്ചത്തിനൊപ്പം ശാരീരിക പ്രയാസങ്ങളില്‍ നിന്ന് മുക്തനായി അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തില്‍ മടങ്ങി വരുന്നുണ്ട് എന്നതും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സദാ സമയവും കര്‍മനിരതമായ മഹത് വ്യക്തിത്വമാണ് മഹാനാവര്‍കളുടേത്. പൂര്‍ണ്ണ ആരോഗ്യത്തോടെ കര്‍മ മണ്ഡലത്തില്‍ കൂടുതല്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Continue Reading

kerala

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.

വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; മൂന്നാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇന്ന് നിര്‍ണായക ദിനം. മൂന്നാംഘട്ട അന്വേഷ ണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടുന്നത്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ ഇന്ന് കോടതിയെ അറിയിക്കും. ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും

അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി കോടതിയെ അറിയിക്കും. കേസിന്റെ തുടര്‍ നടപടികളില്‍ ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. കോടതി പുതിയ എന്തെങ്കിലും നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കാനും സാധ്യതയുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമായി കോടതിയെ എസ്.ഐ.ടി ധരിപ്പിക്കും.

തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴി എസ്.ഐ.ടി എടുത്തിരുന്നു. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞത് പ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി

പത്മകുമാറിന് ജാമ്യമില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending