Connect with us

kerala

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം;ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കെ അഷ്‌നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം

Published

on

മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.
ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടന്‍ മൊയ്തീന്റെ മകള്‍ അഷ്‌ന ഷെറിന്‍ (21) ആണ് മരിച്ചത്.നവംബര്‍ അഞ്ചിനാണ് അഷ്‌ന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കെ അഷ്‌നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ഷാനവാസ് ആസിഡ് ഒഴിച്ചത്.
സംഭവസമയം അഷ്‌നയുടെ പിതാവ് ഓടിയെത്തി മകളെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.അഷ്‌ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.

 

 

 

 

kerala

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Continue Reading

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

Trending