Connect with us

india

മെച്ചപ്പെട്ട ചികിത്സയാണ് പാര്‍ട്ടിയും കുടുംബവും നല്‍കിയിട്ടുള്ളതെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ലൈവില്‍

മുന്‍മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച്‌ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്.

Published

on

ആരോഗ്യനില സംബന്ധിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍‌ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.  തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

https://www.facebook.com/watch/?v=699832205196664

മുന്‍മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച്‌ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്. മകന്‍ ചാണ്ടി ഉമ്മന്‍റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

india

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി

‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

Published

on

മുസ്‌ലിം  വിഭാഗത്തില്‍ പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജി വിവേകാന്ദ് ശരണ്‍ ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. ‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്‍മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.

പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല.
വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന’ ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്‍ സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.

തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.

Continue Reading

Trending