Connect with us

kerala

കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍: ഗ്രാമിന് 210 രൂപയുടെ വര്‍ധനവ്

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വിപരീതമായി വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായി.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 210 ഉയര്‍ന്ന് 11,715 രൂപയും, പവന് 1,680 ഉയര്‍ന്ന് 93,720 രൂപയുമായാണ് വില എത്തിയിരിക്കുന്നത്. ഇതോടെ ഈ മാസത്തിലെ റെക്കോഡ് നിരക്കിലേക്കും സ്വര്‍ണവില കുതിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വിപരീതമായി വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 വര്‍ധിച്ച് പവന് 77,080 ആയി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് 135 വര്‍ധിച്ച് 7,505 രൂപയും പവന് 60,040 രൂപയുമായാണ് വിലയെത്തിയത്.

ബുധനാഴ്ച സ്വര്‍ണവിലയില്‍ 240യുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് പവന് ?92,040 ആയിരുന്നു വില. എന്നാല്‍, തുടര്‍ന്ന് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിച്ചു.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് ഉണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില 2 ശതമാനം ഉയര്‍ന്ന് 4,208.9 ഡോളറായി. ഒക്ടോബര്‍ 21ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 2.4 ശതമാനം വര്‍ധിച്ച് 4,213.60 ഡോളറായി. യു.എസ് ബോണ്ട് മാര്‍ക്കറ്റിലെ തിരിച്ചടിയാണ് സ്വര്‍ണവിലയെയും ഉയര്‍ത്തിയത്.

Trending