Connect with us

kerala

സബ് രജിസ്ട്രാർ ഓഫീസ് മുകൾ നിലയിൽ; വലഞ്ഞ് രോഗികളും ഭിന്നശേഷിക്കാരും

ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്

Published

on

കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഭൂമിയുടെ ക്രിയവിക്രയങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി നൂറ് കണക്കിന് ആളുകള്‍ ദിവസവും എത്തുന്നത്. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കാത്തത് കൊണ്ട് മൂന്നാം നിലയിലേക്കുള്ള 48 പടി കയറി വേണം കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ എത്താന്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ ദുരിതമായി മാറുകയാണ്.

ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്. വീണ്ടും ഭിന്നശേഷിക്കാരെ കസേരയില്‍ ഇരുത്തി ചുമന്ന് കൊണ്ട് പോകുമ്പോള്‍ ഭിന്നശേഷിക്കാര്‍ ഒരാഴിച്ചയില്‍ രണ്ടാം പ്രാവശ്യമാണ് വീഴുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണം എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കാത്തത് ഭിന്നശേഷി സമൂഹത്തിനോടും പ്രായം ചെന്നവരോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ ലീഗ് ഭാരവാഹികള്‍ കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് നേരിട്ട് സന്ദര്‍ശിച്ച് അനുഭവങ്ങള്‍ വിലയിരുത്തി. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസറുമായി ചര്‍ച്ച നടത്തി കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണമെന്നും
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്റെ താഴെ കെട്ടിടത്തിലേക്ക് മാറ്റുക, സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ശുചിമുറി പണിയുക, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പ് സൗകര്യം ഒരുക്കുക എന്നാവശ്യപ്പെട്ട് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.

ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക്, റവന്യു വകുപ്പ് മന്ത്രിക്ക്, മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ക്കും പരാതി കൊടുക്കുവനും കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുതയോഗം കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍സ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് സുനീര്‍ വാവാട് ഉദ്ഘാടനം നിര്‍വഹിച്ചു. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കിയില്ലാ എങ്കില്‍ കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.

ട്രഷറര്‍ കുഞ്ഞബ്ദുള്ള സാഹിബ,് കെപി റിയാസ്, റഫീഖ് പടനിലം, കൊടുവള്ളി മുനിസിപ്പല്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡന്റ് ജബ്ബാര്‍ പട്ടിണിക്കര, സെക്രട്ടറി സുബേര്‍ കൊടുവള്ളി, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ പീപ്പിള്‍സ് ലീഗ് ജനറല്‍ സെക്രട്ടറി ഷംസു ബീക്കു വടകര സ്വാഗതവും
മൊയിദ്ധീന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending