ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി തരംഗം എന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്‍ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Visuals from inside a counting centre in Agartala #TripuraElection2018 pic.twitter.com/bl6vg5nErc
— ANI (@ANI) March 3, 2018
പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലും വ്യത്യസ്തമായ തരംഗമാണ് കാണുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാണിക് സര്‍ക്കാറിന്റെ സി.പി.എം സംസ്ഥാനമായ ത്രിപുരയിലേക്കാണാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ത്രിപുരയില്‍ മാണിക് സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ വെല്ലുവിളിച്ച് കടുത്ത പോരാട്ടമാണ് സംസ്ഥാനത്ത് ഫലത്തില്‍ ബിജെപി നടത്തുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീരുമ്പോള്‍ ആകെയുള്ള 59 സീറ്റില്‍ 25 നെതിരെ 31 ഇടത്താണ് ബി.ജെ.പി സഖ്യം മുന്നേറുന്നത്. അതേസമയം ത്രിപുരയില്‍ കോണ്‍ഗ്രസിന് സീറ്റൊന്നുമില്ലാത്ത നിലയാണ്.
#WATCH: Huge crowd at Shillong Polo ground where people can see counting trends through a projector #MeghalayaElection2018 pic.twitter.com/iBHVpy2pvl
— ANI (@ANI) March 3, 2018
അതേസമയം മേഘാലയയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനാകുമോ എന്നാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും വരുന്ന വിവരങ്ങളില്‍ നോക്കുന്നത്. എന്നാല്‍ മോദി നേതൃത്വം ഇത്തവണയുണ്ടാക്കിയ രാഷ്ട്രീയ സഖ്യങ്ങള്‍ ബി.ജെ.പി തിരിച്ചടിയായന്നാണ് റിപ്പോര്‍ട്ട്. ആകെയുള്ള 59 സീറ്റില്‍ 23 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 14 ഇടത്ത് എന്‍.പി.പി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപി 5 സീറ്റില്‍ മുന്നേറി മൂന്നാം സ്ഥാനത്താണ്.
Seeing the earlier trends:, I feel that in Tripura BJP is going to do very well In Nagaland too, our alliance is doing very well and Congress is trailing in Meghalaya. The three results of North East are going to be very good for BJP: Ram Madhav, BJP pic.twitter.com/66V7BPCXDn
— ANI (@ANI) March 3, 2018
ഇലക്ഷന്‍ കമ്മീഷന്‍ പുറത്തു വിടുന്ന റിസല്‍റ്റ് കാണാം…
Be the first to write a comment.