Connect with us

kerala

വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

Published

on

കോഴിക്കോട് : വനിതാലീഗ് സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുഹറ മമ്പാട് (പ്രസിഡന്റ്), അഡ്വ.പി കുൽസു (ജനറൽ സെക്രട്ടറി), നസീമ ടീച്ചർ (ട്രഷറർ), ഷാഹിന നിയാസി, മലപ്പുറം, റസീന അബ്ദുൽഖാദർ, വയനാട്, സബീന മറ്റപ്പിള്ളി, തിരുവനന്തപുരം, അഡ്വ.ഒ.എസ് നഫീസ, തൃശ്ശൂർ, പി. സഫിയ, കോഴിക്കോട്, മറിയം ടീച്ചർ, കോഴിക്കോട്, സാജിത നൗഷാദ്, എറണാകുളം (വൈസ് പ്രസിഡണ്ടുമാർ), സറീന ഹസീബ്, മലപ്പുറം, ബ്രസീലിയ ഷംസുദ്ധീൻ, കോഴിക്കോട്, ഷംല ഷൗക്കത്ത്, പാലക്കാട്, മീരാ റാണി, കൊല്ലം, സാജിദ ടീച്ചർ, കണ്ണൂർ, ഷീന പടിഞ്ഞാറ്റേക്കര, പത്തനംതിട്ട, ലൈല പുല്ലൂനി, മലപ്പുറം (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.

അഡ്വ.നൂർബീന റഷീദ്, ഖമറുന്നിസ അൻവർ, അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജൻ, സീമ യഹ്‌യ ആലപ്പുഴ, അഡ്വ.റംല കൊല്ലം, റോഷ്‌നി ഖാലിദ് കണ്ണൂർ, അഡ്വ. സാജിദ സിദ്ധീഖ് എറണാകുളം, ജുബൈരിയ്യ ടീച്ചർ ഇടുക്കി, സാബിറ ടീച്ചർ പാലക്കാട്, ആയിഷ താഹിറ കാസർഗോഡ് എന്നിവർ ഭാരവാഹികളെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. കൗൺസിൽ യോഗം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.എച്ച് റഷീദ് പ്രസംഗിച്ചു.

kerala

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ മരിക്കാത്തതില്‍ നിരാശ, കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് പ്രതി

പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.

Published

on

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും കൊലപാതകത്തില്‍ കുറ്റബോധമില്ലെന്നും ആവര്‍ത്തിച്ച് പ്രതി ഋതു ജയന്‍. പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

അതേസമയം, കൊലപാതകത്തില്‍ പശ്ചാത്താപമില്ലെന്നും പ്രതി ഋതു ജയന്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും പ്രതി പറയുന്നു. തെളിവെടുപ്പ് സമയത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി ഇടപഴകിയത്.

ജിതിനെ ലക്ഷ്യമിട്ടാണ് കൂട്ട കൊലപാതകം നടത്തിയതെന്നാണ് മൊഴി. കുടുംബത്തെ മുഴുവന്‍ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് നേരത്തെയും പ്രതി വ്യക്തമാക്കിയിരുന്നു. അവസരം കിട്ടിയപ്പോള്‍ കൊലപാതകം ചെയ്തുവെന്നും പ്രതി കസ്റ്റഡിയില്‍ മൊഴി നല്‍കി.

രണ്ട് ദിവസം മുമ്പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഋതു ജയന്‍ പറഞ്ഞു. ബൈക്കില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ കൂട്ടക്കൊല നടന്നത്.

അതേസമയം ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി വിനീഷയെയും ഉഷയെയും വേണുവിനെയും തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

 

Continue Reading

kerala

കോട്ടക്കല്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലുണ്ടായിരുന്ന 17 കാരനും മരിച്ചു

ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്.

Published

on

കോട്ടക്കല്‍ പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. അപകടത്തില്‍ കാവതികളം ആലമ്പാട്ടില്‍ അബ്ദു റഹ്‌മാന്റെ മകന്‍ മുഹമ്മദ് റിഷാദ് (19), കാടാമ്പുഴ മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ ഹംസ(24)എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ മരിച്ച ഹംസക്കൊപ്പം ഉണ്ടായിരുന്ന കോട്ടൂര്‍ കാലൊടി ഉണ്ണീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ്( 33) ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു കോട്ടക്കല്‍ പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍വെച്ച് അപകടം സംഭവിച്ചത്.

 

Continue Reading

kerala

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി; പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോര്‍ട്ട്

ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍.

Published

on

കണ്ണൂരില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍.

നവജാത ശിശുക്കള്‍ക്ക് വാക്‌സിന്‍ എടുക്കുന്ന സൂചിയല്ല ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തതെന്നും സൂചി കണ്ടെത്തിയ ഭാഗത്ത് വാക്‌സിന്‍ എടുത്തിട്ടില്ലെന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തുടയില്‍ സൂചി കുടുങ്ങിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സൂചി ശരീരത്തില്‍ കുടുങ്ങിയത് വേറെ എവിടെ നിന്നെങ്കിലുമാണോ എന്ന് അന്വേഷിക്കണം.

 

Continue Reading

Trending