kerala
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം; പിന്നില്‍ റാഗിങ്ങെന്ന് അമ്മ
ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി

കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പിന്നില്‍ കുട്ടി സ്‌കൂളില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അമ്മയുടെ പരാതി. കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കുട്ടിയെ സഹപാടികള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ജനുവരി 15 നാണ് മിഹിര്‍ ഫ്‌ലാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മരിച്ചത്.
സഹപാടികളില്‍ നിന്ന് സ്‌കൂള്‍ ബസില്‍വെച്ച് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. മിഹിര്‍ ജീവനൊടുക്കിയ ദിവസവും ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ പറയുന്നുണ്ട്.
kerala
മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍
മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍.

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍. മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ തുടരുകയാണെന്ന് പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പൊലീസിന്റെ വയര്‍ലെസ് മെസേജ് ചോര്‍ത്തി സംപ്രക്ഷേപണം ചെയ്ത കേസില്‍ ചാനല്‍ ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെയും ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് നീതിപീഠം ഇടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.
പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഈ സര്‍ക്കാര്‍ ആരുടെ കൂടെയാണ് ?
സംസ്ഥാന പോലീസിന്റെ വയര്‍ലെസ് മെസ്സേജ് ചോര്‍ത്തി സംപ്രക്ഷേപണം ചെയ്തു എന്ന കുറ്റത്തിന് ഷാജന്‍ സ്‌ക്കറിയക്കെതിരെ കൊടുത്ത പരാതി ഐടി ആക്ട് 2000-66 എഫ്
ബാധകമായിരുന്നിട്ടും മറുനാടന്‍ മലയാളിയുടെ ഉടമസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും ആഭ്യന്തരവകുപ്പും സ്വീകരിച്ചത്.
മേല്‍ സൂചിപ്പിച്ച വകുപ്പ് ജാമ്യം പോലും ലഭിക്കാത്ത കുറ്റകൃത്യമാണ്.സംസ്ഥാന പോലീസിന്റെ വയര്‍ലെസ് സംവിധാനം പ്രത്യേക സോഫ്റ്റ്വെയറുമായി ഇന്റഗ്രേറ്റഡ് ആണ്.ആയതിനാല്‍ സൈബര്‍ ടെററിസം ബാധകമാകുന്നതാണ് ഈ കുറ്റകൃത്യം.എന്നിട്ടും ഷാജന്‍ സക്കറിയയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കോടതി തന്നെ കഴിഞ്ഞ ദിവസം പോലീസിന് ഡയറക്ഷന്‍ നല്‍കിയിരിക്കുകയാണ്.
കോടതി നിര്‍ദ്ദേശത്തിന്റെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.
ഇന്നും സമൂഹത്തില്‍ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്രസ്തുത ചാനലില്‍ വന്നുകൊണ്ടിരിക്കുകയാണ്.ഇതിനിടക്ക് മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും എതിരാണ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇടക്ക് ഒരു വീഡിയോ മുഖ്യമന്ത്രിക്കെതിരെയും ചെയ്യും.ഇതാണ് ട്രേഡ് സീക്രട്ട്!
ആഭ്യന്തരവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും എ ഡി ജി പി എം ആര്‍ അജിത്കുമാറിന്റെയും ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് നീതിപീഠം ഇടപ്പെട്ടതില്‍ സന്തോഷമുണ്ട്.ഈ നാട്ടിലെ മാതേതരത്വം നിലനിര്‍ത്താനും സാധാരണക്കാരുടെ നീതിക്ക് വേണ്ടിയും അവസാന ശ്വാസം വരെ പോരാട്ട മുഖത്ത് ഞാന്‍ ഉണ്ടാവും
(പി വി അന്‍വര്‍)
കോടതിയുടെ ഡയറക്ഷന്‍
”””അന്വേഷണ ഉദ്യോഗസ്ഥന്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു, അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന കര്‍ത്തവ്യം ലംഘിച്ചു. ഈ അനാവശ്യ കാലതാമസം പരാതിക്കാരനെ മുന്‍വിധിയോടെ കാണുകയും നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പ്രതിയെ സഹായിക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞവയുടെ വെളിച്ചത്തില്‍, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കോടതിയെ പ്രേരിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ അപേക്ഷിക്കുന്നു. ഈ കോടതിയുടെ നിര്‍ദ്ദേശപ്രകാരം, അന്വേഷണ പുരോഗതിയും ഇനിയും സ്വീകരിക്കേണ്ട നടപടികളും വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചു. നിര്‍ണായകമായ ശാസ്ത്രീയ, ഫോറന്‍സിക് പരിശോധനകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓരോ പ്രതിയുടെയും വ്യക്തിഗത പങ്കും കുറ്റബോധവും കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇത് എടുത്തുകാണിക്കുന്നു.പ്രതികള്‍ ഗുരുതരമായ ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് 2023.10.12 ന് ഹര്‍ജിക്കാരന്‍ ഈ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിക്കാന്‍ പാലാരിവട്ടം പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു, അതനുസരിച്ച് 2023.11.12 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, അതിനുശേഷം താമസിയാതെ ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. എന്നിരുന്നാലും, 500 ദിവസത്തിലധികം കഴിഞ്ഞിട്ടും, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല, അന്വേഷണം അപൂര്‍ണ്ണമായി തുടരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നീണ്ടുനില്‍ക്കുന്ന കാലതാമസത്തിന് ന്യായീകരണമായി ഒന്നും പറയുന്നില്ല. തീര്‍പ്പാക്കാത്ത ശാസ്ത്രീയ, ഫോറന്‍സിക് പരിശോധനകളും വ്യക്തിഗത പ്രതികളുടെ കുറ്റബോധം നിര്‍ണ്ണയിക്കേണ്ടതിന്റെ ആവശ്യകതയും ഇത് പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, അന്വേഷണം സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്വീകരിച്ച ഏതെങ്കിലും അടിയന്തിരതയോ മുന്‍കരുതല്‍ നടപടികളോ ഇത് തെളിയിക്കുന്നില്ല. സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരേയൊരു പ്രധാന നടപടി 12.12.2024 ന് ഒരു നോട്ടീസ് പുറപ്പെടുവിച്ചതാണ്, അത് സമര്‍പ്പിക്കാതെ തിരിച്ചയച്ചു. അതിനുശേഷം കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയതായി കാണുന്നില്ല, കൂടാതെ റിപ്പോര്‍ട്ട് ഒരു പദ്ധതിയോ സമയപരിധിയോ വെളിപ്പെടുത്തുന്നില്ല.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഹര്‍ജിക്കാരന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഈ കോടതി കണ്ടെത്തുകയും സമയബന്ധിതവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കാന്‍ അതിന്റെ അധികാരപരിധി വിനിയോഗിക്കേണ്ടത് ആവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു. അതനുസരിച്ച്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജിനോട് ക്രൈം നമ്പര്‍ 2629/2023 ലെ അന്വേഷണം വേഗത്തിലാക്കാനും നടപടിക്രമങ്ങളും ഔപചാരികതകളും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു.
ശാസ്ത്രീയ ഫോറന്‍സിക് പരിശോധനകള്‍
അടക്കം അന്വേഷണ ഉദ്യോഗസ്ഥന്‍ എത്രയും വേഗം ഈ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അന്വേഷണ ഉദ്യോഗസ്ഥന് ഓരോ 30 ദിവസത്തിലും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ട്രേറ്റ്
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍. അന്വേഷണത്തിലെ നിഷ്‌ക്രിയത്വമോ കാലതാമസമോ മൂലം നീതി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന ഏതെങ്കിലും പിഴവ് തടയുന്നതിനാണിത്.
ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കുക.”””
മജിസ്‌ട്രേറ്റ് കോടതി
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-IX, എറണാകുളം.
kerala
കോഴിക്കോട് നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു
കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു.

കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്.
അതേസമയം കുട്ടിയ്ക്ക് നീന്താന്‍ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസില്‍ കയറിയതാണെന്നാണ് നാട്ടുകാരന്‍ പറയുന്നത്. കുളം നിറഞ്ഞുനില്‍ക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഞായറാഴ്ച ആയിരുന്നതിനാല്‍ നിരവധി കുട്ടികള്‍ നീന്തല്‍ പരിശീലനത്തിനായി കുളത്തില്‍ എത്തിയിരുന്നു.
kerala
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. 16-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലര്‍ട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… ഈ ലിങ്കില്‍ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കുക.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala19 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം
-
india3 days ago
MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി