Connect with us

News

എട്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 100 ഫലസ്തീന്‍ തടവുകാരെ രാത്രിയോടെ മോചിപ്പിക്കും

സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്‌ലാന്‍ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്

Published

on

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്‌ലാന്‍ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ഗസ്സ സിറ്റിയിലെ തകര്‍ന്ന വീടിനു മുന്നില്‍ നിന്നായിരുന്നു ഇസ്രാഈലി സൈനികാംഗം ബെര്‍ഗറിന്റെ കൈമാറ്റം. ഇസ്രാഈല്‍ ബന്ധികളാക്കിയ 100 ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും. റോഡിലും തകര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികളുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയായിരുന്നു ബന്ദികളെ റെഡ് ക്രോസിനു കൈമാറിയത്. 29കാരിയായ ബന്ദി അര്‍ബല്‍ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.

80കാരനായ ഗാഡി മോസസ്, അഞ്ച് തായ്‌ലന്റ് സ്വദേശികള്‍ എന്നിവരും ഇന്ന് മോചിപ്പിക്കപ്പെട്ടു. ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന ഫലസ്തീനികളില്‍ 30 കുട്ടികളുണ്ട്. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും. വടക്കന്‍ ഗസ്സയിലേക്ക് ഇസ്രാഈല്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീര ഭാഗങ്ങള്‍ മോഷണം പോയി; ആക്രി കച്ചവടക്കാരന്‍ പിടിയില്‍

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ മോഷണം പോയി. പരിശോധനക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.

കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പാത്തോളജി ലാബിലെത്തിച്ച ശരീര ഭാഗങ്ങള്‍ ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചിരുന്നു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ ആക്രി ആണെന്ന് കരുതി ആക്രിക്കാരന്‍ മോാഷണം നടത്തുകയായിരുന്നു.

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശരീരഭാഗങ്ങള്‍ കാണാനില്ലെന്ന് ആശുപത്രി അറ്റന്‍ഡര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.

Continue Reading

kerala

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്

Published

on

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്ക്. നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. സമീപത്തെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആന തുമ്പി കൈകൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പുറത്തും കാലിനും പരുക്കേറ്റിട്ടുണ്ട്.

മാതാവിനും ഭാര്യയ്ക്കും ഒപ്പമായിരുന്നു നാരായണന്‍ വനത്തിനുള്ളില്‍ എത്തിയത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാന്‍ എത്തിയെങ്കിലും സമീപത്തുള്ള ആളുകള്‍ ബഹളം കൂട്ടിയതിനാല്‍ ആന പിന്തിരിയുകയായിരുന്നു.

Continue Reading

india

തമിഴ്നാട്ടില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ തള്ളി; പിതാവ് അറസ്റ്റില്‍

കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

Published

on

തമിഴ്നാട്ടില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവ്. പിതാവിനെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടി പീഡനത്തിനിരയായത്. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ മകളെ സമീപത്ത് കാണത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ ടെറസിലെ വാട്ടര്‍ ടാങ്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. പ്രതിയായ പിതാവും കുട്ടിയെ തിരയാന്‍ അമ്മക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റം സമ്മതിച്ചത്.

കരൂരിലെ ഇഷ്ടികച്ചൂളയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്. കുഞ്ഞിനെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ ടാങ്കിലേക്കിട്ട് താഴെ വന്ന് കിടക്കുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Continue Reading

Trending