india

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം വേണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

By webdesk14

June 04, 2023

ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയ്ക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് അമിതമായി വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.