Connect with us

india

ബീഹാറില്‍ 1717 കോടിയുടെ പാലം നിര്‍മാണത്തിനിടെ തകര്‍ന്നുവീണു

മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Published

on

ബീഹാറിലെ ബഗല്‍പൂരില്‍ 1717 കോടി ചെലവ് ചെയ്ത് ഗംഗക്ക് കുറുകെ നിര്‍മിക്കുന്ന പാലം തകര്‍ന്നു വീണു. വൈകീട്ട് ആറോടെയാണ് സംഭവം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആളപായമില്ല.

അപകടത്തില്‍ പുല്‍ നിര്‍മാണ്‍ നിഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പാലത്തിന്റെ 3 അടി ഭാഗമെങ്കിലും താഴെ ഗംഗയിലേക്ക് തകര്‍ന്നു വീണിട്ടുണ്ട്. ഏപ്രിലില്‍ വീശിയടിച്ച കൊടുങ്കാറ്റിലും പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇ.ഡിക്കെതിരെ പിഴ ചുമത്തി ബോംബെ ഹൈകോടതി

ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി

Published

on

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈകോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് ബോംബെ ഹൈകോടതി ഇ.ഡിക്കെതിരെ ഒരുലക്ഷം രൂപ പിഴ ചൊവ്വാഴ്ച ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി ഹൈകോടതി റദ്ദാക്കി. രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ജയിനിനെതിരെ കേസെടുത്തിരുന്നില്ലെന്നും അതിനാല്‍ ജയിനിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ജാദവ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

വിഷയത്തില്‍ ഇ.ഡിയുടെ നടപടി വിശ്വാസയോഗ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. പിഴത്തുകയായ ഒരുലക്ഷം രൂപ ഇ.ഡി. നാലാഴ്ചയ്ക്കകം ഹൈകോടതി ലൈബ്രറിയിലേക്ക് നല്‍കണം. അതേസമയം ജയിനിനെതിരെ പരാതി നല്‍കിയ വ്യക്തിക്കെതിരെയും കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Continue Reading

india

ഹംപിയിൽ വിദ്യാർഥികൾ സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, നാല് മരണം

ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു

Published

on

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ  മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.

Continue Reading

india

ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം തിരിച്ചെത്തുന്നു

പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ബിരുദ പഠനം ഉള്‍പ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണ തീരുമാനം

Published

on

ന്യൂഡല്‍ഹി: ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം തിരിച്ചുവരുന്നു. പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ബിരുദ പഠനം ഉള്‍പ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണ തീരുമാനം. പുതിയ നാല് വര്‍ഷ ബിരുദവും രണ്ട് വര്‍ഷത്തെ പിജിയും പൂര്‍ത്തിയാക്കുന്നര്‍ക്ക് ഒരു വര്‍ഷ ബിഎഡിനു ചേരാവുന്ന തരത്തിലാകും ഘടന തയാറാക്കുക. മൂന്ന് വര്‍ഷ ബിരുദക്കാര്‍ക്കു നിലവിലുള്ള രീതിയില്‍ രണ്ട് വര്‍ഷത്തെ ബിഎഡ് തുടരും.

ഇതിനായി, നാല് വര്‍ഷ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാന്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ എട്ടംഗ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം രൂതി 2014ല്‍ അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ അധ്യാപക പരിശീലനത്തിലെ നിലവാരക്കുറവ് വ്യക്തമാക്കി ജസ്റ്റിസ് ജെ.എസ്.വര്‍മ, പ്രഫ. പൂനം ബത്ര എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. നിലവില്‍ ബി.എഡ് രണ്ട് വര്‍ഷമാണ്.

Continue Reading

Trending