kerala

പൊലീസ് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

By webdesk18

October 27, 2025

തളിക്കുളം: തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറൂട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യ (22)യാണ് കുഴഞ്ഞുവീണു മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ സംഭവം നടന്നത്.

പൊലീസ് വകുപ്പില്‍ ജോലി നേടാനുള്ള ലക്ഷ്യത്തോടെ ആദിത്യ ഫിസിക്കല്‍ ട്രെയിനിംഗിനായി മൈതാനത്ത് ഓട്ടം നടത്തുകയായിരുന്നു. ഓട്ടത്തിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ അവളെ സഹപ്രവര്‍ത്തകരും പരിശീലകനും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹൃദയാഘാതമോ അതിനോടടുത്ത കാരണമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. മരണകാരണം വ്യക്തമായറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് തളിക്കുളം പൊലീസ് അറിയിച്ചു.