Connect with us

kerala

‘സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണം: ഡോ.എം.പി അബ്ദുസമദ് സമദാനി എംപി

നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല

Published

on

സഹകരണ പ്രസ്ഥാനത്തിന്റെയും നിർദ്ദിഷ്ട സർവകലാശാലയുടെയും ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയെ സാമ്പത്തികമായി ഉദ്ധരിക്കാനാണ് സഹകരണ പ്രസ്ഥാനം സ്ഥാപിതമായത്. സാമ്പത്തിക ജനാധിപത്യം ലക്ഷ്യം വെച്ചുകൊണ്ടാണ് സഹകരണപ്രസ്ഥാനം ഇന്ത്യയിൽ രൂപകല്പന ചെയ്തത്. എന്നാൽ ഉപരിവർഗ്ഗത്തിന്റെ നിയന്ത്രണത്തിലുള്ള വോട്ട് ബാങ്കുകളായി അത് മാറിക്കഴിഞ്ഞു.

ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് തുടക്കംകുറിച്ച സംരംഭങ്ങൾ
ഇന്ന് കർഷകരെയും തൊഴിലാളികളെയും തന്നെ മാറ്റി നിർത്തുകയാണ്. ഇന്ന് സഹകരണ രംഗത്തെ ഏറ്റവും വലിയ പ്രത്യേകത മറ്റു മേഖലകളിലെന്നപോലെ അതിന്റെ ബഹുസ്വരതാവിരുദ്ധ സ്വഭാവമാണ്. സ്ത്രീകളെയും ദളിതരെയും പ്രാദേശിക ഗോത്രവിഭാഗങ്ങളെയും ഉൾകൊള്ളുംവിധം സഹകരണ മേഖലയെ മാറ്റിപ്പണിയേണ്ടതുണ്ട്.

നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല. സർക്കാരിന്റെ വിഭാഗീയ നയങ്ങൾ മറ്റു മേഖലകളെയെന്നപോലെ വിദ്യാഭ്യാസ രംഗത്തെയും ഹാനികരമായി ബാധിക്കുകയാണ്. സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾടെയും സ്വയംഭരണാവകാശം സർക്കാർ തകർക്കുകയാണ്. സാകല്യത്തെ സമ്മിശ്രമായി കാണുന്നതിൽ പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ മുൻവിധികളോടു കൂടിയുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്.

അത് ആരോഗ്യകരമായ കാമ്പസിനെയും വിദ്യാഭ്യാസ നായത്തെയും തകർക്കുകയാണ്. സഹകരണ സർവകലാശാല ബിൽ അടക്കമുള്ള സർക്കാർ നടപടികൾ പരമപ്രധാനനമായ ഫെഡറലിസത്തിനു നിരക്കുന്നതല്ല. വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ വകുപ്പിൽ പെടുന്നതാണെന്ന കാര്യം സർക്കാർ ഓർക്കണം. ഒന്നിനു പിറകെ ഒന്നായി ഫെഡറലിസത്തിനു വിരുദ്ധമായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. സഹകരണ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാത്ത ബിൽ കേവലം ഉപരിതല സ്പർശിയാണ്.

ഗുജറാത്തിലെ മരുപ്പറമ്പായിക്കിടക്കുന്ന പ്രദേശങ്ങളെ ക്ഷീരവികസനത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണാക്കിത്തീർത്തുകൊണ്ട് ധവള വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഡോ.വർഗീസ് കൂര്യൻ സ്ഥാപിച്ച ഐ.ആർ.എം.എ ആണ് ഇപ്പോൾ സർവ്വകലാശാലയായിത്തീർന്നിരിക്കുന്നത്. ഗ്രാമീണ ജനതയിൽ വലിയ പരിവർത്തനം കൊണ്ടുവന്ന ഈ സംരംഭത്തെ ആധാരമാക്കിയാണ് 1976ൽ
ശ്യാം ബെനഗൽ ‘മൻഥൻ’ എന്ന ക്ലാസിക് സിനിമ എടുത്തത്.

സഹകരണ പ്രസ്ഥാന നായകരിൽപ്പെടുന്ന ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിൽ നമാകരണം ചെയ്യപെട്ടിരിക്കുന്ന നിർദ്ദിഷ്ട സർവകലാശാലയുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകത്തിലെ ആദ്യ ഭാഗമാണെന്ന് സമദാനി പറഞ്ഞു: “ത്രിഭുവനസീമ കടന്ന് തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞീടുന്ന ദീപം”. ഈ വചനങ്ങളിൽ പറയുംപോലെ വിജ്ഞാനവും സർവകലാശാലകളും സകല അതിർത്തിയെയും ഭേദിക്കുന്നതാകണം. അത് ചെറുപ്പക്കാർക്ക് തൊഴിൽ നൽകണം പക്ഷെ, കേവലം തൊഴിൽ ദാനത്തിൽ മാത്രം പരിമിതമാവരുത്. കവി പറഞ്ഞതുപോലെ: “ബിഎ പാസ്സായി, ജോലി കിട്ടി, പെൻഷനും ലഭിച്ചു, പിന്നെ മരിച്ചുപോവുകയും ചെയ്തു”. എന്ന രീതിയിലുള്ള ബിരുദ ധാരികളെ ഉൽപാദിപ്പിക്കാനുള്ള കേന്ദ്രങ്ങളാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

kerala

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.

Published

on

കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ്. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. കേസില്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.സാക്ഷി മൊഴിയിലും അട്ടിമറി നടന്നു. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

kerala

പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും

പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.

വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയില്‍ കെട്ടി ലോക്കറ്റ് ആക്കി നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വേടനുമായി മുന്‍പ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നല്‍കി. കേസില്‍ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസില്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

എന്നാല്‍, താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി. ഇതിനായി എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.

Continue Reading

Trending