kerala

മദ്യപിച്ച് വാഹനം ഓടിച്ച 12 ബസ് ഡ്രൈവര്‍മാര്‍ക്ക് പിടിയില്‍

By webdesk14

August 07, 2023

എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച 10 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പൊലീസ് പരിശോധനയില്‍ പിടിയിലായി. സംഭവത്തില്‍ രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു. അങ്കമാലിയില്‍ അഞ്ച് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്‌കൂള്‍ കോളേജ് വാഹനങ്ങള്‍ ഓടിച്ചവരാണ്.

റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനമോടിക്കുന്നതായുള്ള പരാതികള്‍ കിട്ടിയതിന്റെ അഠിസ്ഥാനത്തില്‍ നടത്തിയ പിരശോധയിലാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. പുലര്‍ച്ചെ അഞ്ചിന് തുടങ്ങി 409 വാഹനങ്ങള്‍ പിരശോധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വരും ദിവസങ്ങളിലും പിരശോധന തുടരാനാണ് തീരുമാനം.