വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ 15 വയസുകാരന്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തനിഷ്‌ക് എബ്രഹാം എന്ന കൗമാരക്കാരനാണ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയത്. തീര്‍ച്ചയായും ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ നേട്ടത്തില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു-തനിഷ്‌ക് മാധ്യമങ്ങളോട് പറഞ്ഞു.

പൊള്ളലേറ്റ രോഗികളെ സ്പര്‍ശിക്കാതെ അവരുടെ ഹൃദയമിടിപ്പ് അറിയാന്‍ സഹായിക്കുന്ന ഒരു ഉപകരണം തനിഷ്‌ക് വികസിപ്പിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താനുമാണ് ആഗ്രഹമെന്ന് തനിഷ്‌ക് പറഞ്ഞു.