india
വനിതകള്‍ക്ക് മാസം തോറും 1500 രൂപ നല്‍കും; ഗ്യാസ് വില 500 ആക്കും; മധ്യപ്രദേശില്‍ വാഗ്ദാനങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച ജനപ്രിയ വാഗ്ദാനങ്ങളും ഖാര്‍ഗെ മുന്നോട്ടുവെച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വിവിധ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിച്ചാല്‍ ജാതി സെന്‍സസ് നടത്തുമെന്നും 14ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നും ബുന്ദോല്‍ഖണ്ഡ് മേഖലയിലെ സാഗറില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച ജനപ്രിയ വാഗ്ദാനങ്ങളും ഖാര്‍ഗെ മുന്നോട്ടുവെച്ചു.
‘കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും. എല്‍പിജി 500 രൂപയ്ക്ക് ലഭ്യമാക്കും. വനിതകള്‍ക്ക് മാസംതോറും 1500 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്ഷന് സ്കീം നടപ്പാക്കും. നൂറു യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തും, ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തക സമിതിയില്‍ ആറ് പിന്നാക്ക വിഭാഗക്കാരുണ്ട്’ ഖാര്‍ഗെ പ്രസംഗത്തില്‍ വ്യക്തമാക്കി.
#WATCH | Sagar, Madhya Pradesh | INC President Mallikarjun Kharge says, "I promise that when Congress will come into power farmers will be in debt relief. LPG will be available at Rs 500. Women will get Rs 1500 per month. For government workers old pension scheme. Till 100 units… pic.twitter.com/XmSsopPzEN
— ANI (@ANI) August 22, 2023
സംസ്ഥാനത്തുള്ളത് നിയമവിരുദ്ധ സര്‍ക്കാറാണെന്നും ബിജെപി തങ്ങളുടെ എം.എല്‍.എമാരെ മോഷ്ടിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 70 കൊല്ലമായി കോണ്‍ഗ്രസ് എന്ത് ചെയ്തുവെന്നാണ് അവര്‍ ചോദിക്കുന്നതെന്നും തങ്ങള്‍ ഈ ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അതിനാലാണ് മോദി പ്രധാനമന്ത്രിയായതെന്നും ഖാര്‍ഗെ പറഞ്ഞു. ഇപ്പോള്‍ ഇ.ഡിപ്പേടി കാണിച്ച് സര്‍ക്കാറുണ്ടാക്കുകയാണെന്നും കര്‍ണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടി. ബി.ജെ.പി തെരഞ്ഞെടുക്കപ്പെടാത്തിയിടത്തൊക്കെ ഇതാണ് അവര്‍ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.\
#WATCH | Sagar, Madhya Pradesh | INC President Mallikarjun Kharge says, "I promise that when Congress will come into power farmers will be in debt relief. LPG will be available at Rs 500. Women will get Rs 1500 per month. For government workers old pension scheme. Till 100 units… pic.twitter.com/XmSsopPzEN
— ANI (@ANI) August 22, 2023
‘ചില ആളുകള്‍ ഭരണഘടന മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ 140 കോടി ജനങ്ങള്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അക്കാര്യം നടക്കില്ല’ മധ്യപ്രദേശില്‍ ജനിച്ച അംബേദ്കറിനെ സ്മരിച്ച് ഖാര്‍ഗെ പറഞ്ഞു.
#WATCH | INC President Mallikarjun Kharge says, "This (MP government) is an illegal government. They (BJP) stole our MLAs. On the other side, they say that they have built a government on their principles…They always ask what Congress has done in 70 years. We saved the… pic.twitter.com/dcOojPdY8Z
— ANI (@ANI) August 22, 2023
സന്ത് രവിദാസിനെ ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ഓര്‍ക്കുകയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. രവിദാസിന് 100 കോടി മുടക്കി നിര്‍മിക്കുന്ന സ്മാരകത്തിനും ക്ഷേത്രത്തിനും മോദി തറക്കല്ലിട്ടത് സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. 18 വര്‍ഷമായി ശിവ്രാജ് സിംഗ് ചൗഹാനും ഒമ്പത് വര്‍ഷമായി മോദിയും അധികാരത്തിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അദ്ദേഹത്തെ ഓര്‍മിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
मोदी जी को संत रविदास जी सिर्फ़ चुनाव में याद आते हैं।
9 साल से मोदी सरकार हैं, शिवराज जी 18 साल से मध्य प्रदेश सरकार में हैं, पर रविदास जी अब क्यों याद आए ? क्योंकि चुनाव आने वाला है !
इनको रविदास जी की इतनी चिंता है तो दिल्ली में संत रविदास जी की यादों से जुड़े ऐतिहासिक… pic.twitter.com/AsrG8ZpQG2
— Mallikarjun Kharge (@kharge) August 22, 2023
സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ കമല്‍നാഥ് പറയുന്നത് ചെയ്യുന്ന നേതാവാണെന്നും കമല്‍ (താമര) ബിജെപിയുടെ ചിഹ്നമായതിനാല്‍ അത് വിടുന്നുവെന്നും എന്നാല്‍ ‘നാഥ്’ തങ്ങളോടൊപ്പമാണെന്നും ഖാര്‍ഗെ പറഞ്ഞു. നാഥിന് വേണ്ടി വോട്ടു ചെയ്യണമെന്നും കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
VIDEO | "Kamal Nath does what he says. I will leave 'Kamal' as it is related to BJP but 'Nath' is within us. Vote for Nath and make Congress win," says Congress President Mallikarjun Kharge at a public meeting in Sagar, Madhya Pradesh. pic.twitter.com/eEL5aLGYSX
— Press Trust of India (@PTI_News) August 22, 2023
india
ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്
ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന് സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.
ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.
india
ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം
പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.
ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.
എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.
ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
india
നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി
ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala16 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

