kerala

കോന്നിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

By webdesk15

July 20, 2023

പത്തനംതിട്ട കോന്നിയിൽ ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.വരിക്കാഞ്ഞിലി ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയാണിതെന്നാണ് നിഗമനം. സംഭവത്തിന് ശേഷം കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തുന്നത്.വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.