kerala

പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ അഞ്ചാമത് ബിരുദദാന ചടങ്ങ് നടന്നു

By webdesk15

September 25, 2023

പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ അഞ്ചാമത് ബിരുദദാന ചടങ്ങ് നടന്നു. വൈദ്യുത വകുപ്പു മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. അഹല്യ ആയൂർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ. ഷീബ സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . മാനേജിങ്ങ് ട്രസ്റ്റി (ശീയ ഗോപാൽ , ഡോ. കൃഷ്ണ കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ കിഷോർ , രക്ഷിതാക്കൾ എന്നിവർ സംസാരിച്ചു. നാല്പ്പത്തഞ്ചോളം വിദ്യാർത്ഥികൾക്ക് മന്ത്രി ചടങ്ങിൽ ബിരുദപത്രങ്ങൾ വിതരണം ചെയ്തു.ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള മെമൊൻ്റോകളും മന്ത്രി കൈമാറി.