india

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

By webdesk15

September 25, 2023

ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എംഎൽഎ യോഗേഷ് ശുക്ലയുടെ വസതിയിൽ നിന്നുമാണ് 30 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ബരാബങ്കി സ്വദേശിയും എം.എൽ.എയുടെ മാധ്യമസംഘത്തിലെ അംഗവുമായ ശ്രേഷ്ഠ് തിവാരിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.