തിരുവനന്തപുരം: ആര്‍സിസിയിലെ ലിഫ്റ്റില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നജീറയാണ് മരിച്ചത്. കഴിഞ്ഞ മാസം മെയ് 15 നാണ് അപകടമുണ്ടായത്. ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.

അറ്റകുറ്റപ്പണികള്‍ക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് വീഴുകയായിരുന്നു  യുവതി. അശ്രദ്ധമായി ലിഫ്റ്റ് തുറത്തിട്ട ജീവനക്കാര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്തി നടപടി എടുത്തിരുന്നു. നജീനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു.