കൊച്ചി: ലക്ഷദ്വീപില്‍ നടക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  നൗഷാദ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ജസ്സിസ് എല്‍പി ഭാട്യ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരിഷ്‌കാരങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഭരണ പരിഷ്‌കാരങ്ങള്‍ സ്സേ ചെയ്യണമെന്ന ആവശ്യം തള്ളി. വിഷയത്തില്‍ കേന്ദ്രത്തിനും ലക്ഷദ്വീപ ഭരണകൂടത്തിനും കോടതി വിശദീകരണം ആരാഞ്ഞു.

ആയിഷ സുല്‍ത്തനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.