india

ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു

By webdesk18

July 29, 2025

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിയോഘര്‍ ജില്ലയിലെ ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ പാചക വാതക സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

32 സീറ്റുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കന്‍വാര്‍ യാത്രയ്ക്കിടെ ബസും ട്രക്കും ഉള്‍പ്പെട്ട ദാരുണമായ അപകടത്തില്‍ 18 ഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് ഗോഡ്ഡ എംപി നിഷികാന്ത് ദുബെ അറിയിച്ചു. അതേസമയം,അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചതെന്നും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.