ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ 18,795 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 179 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,47,373 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,92,206 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്നലെ 26.032 പേര്‍ക്കാണ് രോഗമുക്തി.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇരുപത്തിനായിരത്തില്‍ താഴെ എത്തിയത്.