പീഡന കേസില്‍ നിന്നും പിന്മാറാന്‍ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണവുമായി പരാതിക്കാരി രംഗത്ത്.മോന്‍സന്റെ ബിസിനസ് പങ്കാളിയായ ശരത്തിനെതിരെയായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായി ഉള്ള വെളിപ്പെടുത്തലുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നത്.

ഉന്നത സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്നും പരാതിക്കാരിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമാണ് മോന്‍സണ്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്.

വീട്ടിലേക്ക് ഗുണ്ടകളെ വിട്ടയച്ചും തുടര്‍ന്ന് സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചുമായിരുന്നു ഭീഷണി എന്നും പരാതിക്കാരി പറയുന്നു.