സതാംപ്ടണ്‍: പ്രസന്നമായ കാലാവസ്ഥയായിരുന്നു പ്രവചനം. പക്ഷേ തകര്‍ത്തു പെയ്ത മഴയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആദ്യ ദിനം ഒരു പന്ത് പോലം എറിയാനായില്ല. ഇന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രസന്നമാണ്. ഇന്നലെ നഷ്ടമായ ദിനം ആവശ്യമാണെങ്കില്‍ 23 ലെ റിസര്‍വ് ദിനത്തില്‍ ഉപയോഗപ്പെടുത്തും. രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ടോസ് പോലും സാധ്യമായില്ല. താരങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത തരത്തിലായിരുന്നു മഴ. മൂന്ന് തവണ പരിശോധന നടത്തിയ ശേഷമായിരുന്നു വേണ്ട എന്ന് തീരുമാനിച്ചത്. ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചു. വിരാത് കോലി സംഘത്തില്‍ രോഹി്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനേ, റിഷാഭ് പന്ത്, രവീന്ദു ജഡേജ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരാണുള്ളത്. ടീമില്‍ മാറ്റം വേണമെങ്കില്‍ ഇന്ന് ടോസിന് മുമ്പേ വരുത്താം. കിവിസ് അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.