ബീജിങ്: വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ഖനിയില്‍ കുടുങ്ങിയ രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഖനിയില്‍ ജോലി നടക്കുന്നതിനിടെ മേല്‍ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ 87 തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.