വിശാഖപട്ടണം: ആന്ധ്രപ്രദേശ്‌-ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആഡ്രയുടെ അതിര്‍ത്തി പ്രദേശമായ മാല്‍കങ്കിരിയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് ക്യാമ്പ് സുരക്ഷാ സേന ആക്രമിക്കുകയായിരുന്നു.  50ലധികം മാവോയിസ്റ്റുകളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഉന്നത മാവോയിസ്റ്റുകളടങ്ങിയ സംഘം യോഗം ചേരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ മാവോയിസ്റ്റ് നേതാക്കളും ഉണ്ടാകാമെന്ന്‌ പൊലീസ് സംശയിക്കുന്നു. സംസ്ഥാനത്തെ മാല്‍കങ്കിരി മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിലൊന്നാണ്.