kerala
തൃശൂരിലെ ഹരിത അഗ്രിടെക് സ്ഥാപനത്തില്‍ വീണ്ടും തീപിടിത്തം
ഈ മാസം 16 നാണ് സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായത്
തൃശൂര്‍ പെരുമ്പിലാവ് അക്കിക്കാവ് ഹരിത അഗ്രിടെക് സ്ഥാപനത്തില്‍ വീണ്ടും തീപിടിത്തം. ദിവസങ്ങള്‍ മുന്‍പ് ഇതേ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം ഉണ്ടായിരുന്നു. കെട്ടിടത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. കെട്ടിടത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ഈ മാസം 16 നാണ് സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുന്നംകുളത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തിയാണ് അന്ന് തീ അണച്ചത്.
kerala
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
പാലക്കാട്: പാലക്കാട് നഗരം 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.പി. വി.കെ. ശ്രീകണ്ഠന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
50ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രം സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും തമ്മിലാണ് മത്സരം. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണത്തിന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 91,760 രൂപയും ഗ്രാമിന് 11,470 രൂപയുമായി കുറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്. നവംബര്‍ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍വില. മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു പവന് സ്വര്‍ണവില. പിന്നീട് 5-ന് ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. തുടര്‍ന്നു വില ഉയരാന്‍ തുടങ്ങി 13-ന് 94,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
kerala
കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്ലോഗറും സംഘവും പൊലീസ് പിടിയില്‍
വ്ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
കൊല്ലം: അഞ്ചലില്‍ ആയുധവുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്‍ വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന് പ്രദേശത്ത് റോഡില്‍ എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.
-
world17 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

