Indepth
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ 4 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ മേഘവിസ്‌ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
‘കിയാസ്, നിയോലി ഗ്രാമങ്ങളിലുണ്ടായ മേഘസ്ഫോടനത്തെ തുടര്‍ന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3 പേര്‍ക്കാണ് പരിക്കേറ്റത്. 9 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു’- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേഷ് താക്കൂര്‍ പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ 4 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കെടുതിയില്‍ സംസ്ഥാനത്തിന് ഏകദേശം 8,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിമാചല്‍ പ്രദേശിലെ മഴ കെടുതിയില്‍ ഇതുവരെ 100-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
സംസ്ഥാനത്ത് 667 വീടുകള്‍ പൂര്‍ണമായും 1,264 പേര്‍ക്ക് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചതായി സംസ്ഥാന എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ അറിയിച്ചു. ജൂലൈയില്‍ ഇതുവരെ 284.1 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്, സാധാരണ 110.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 157 ശതമാനം അധികമാണിത്.
Health
കരിപ്പൂര്‍ വിമാനദുരന്തം; അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തിനും എയര്‍ ഇന്ത്യക്കും സുപ്രിംകോടതിയുടെ നോട്ടീസ്
അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
കരിപ്പൂരിൽ വിമാന അപകടത്തില്‍ എയർ ഇന്ത്യയ്ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടീസ് . അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിലാണ് നോട്ടീസ്.
2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു .100 ലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു. അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാർ വിമാനത്തിലെ ആറ്
ജീവനക്കാരും. ലാന്‍ഡിംഗിനായുള്ള പൈലറ്റിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്‍റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.
വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ ഒന്ന് മാത്രമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്. പൈലറ്റിന്റെ ശ്രദ്ധ കുറവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
hospital
കോഴിക്കോട്ട് അപൂർവ ഇനം മലമ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം
മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവ ഇനം മലമ്പനി കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഫാൾസിപാരം, വൈവാക്സ് എന്നീ ഇനങ്ങളിൽ പെട്ട മലേറിയയാണു സാധാരണയായി ഇവിടെ കണ്ടുവരാറുള്ളത്. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
കുന്നമംഗലം സ്വദേശിയായ യുവാവു ജോലി ആവശ്യത്തിനു നേരത്തേ മുംബൈയിൽ പോയിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലാണു ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു.
Indepth
കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5 പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.
ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.
നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.
എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment12 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india8 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

