Connect with us

kerala

സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം: പി.ഉബൈദുള്ള

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇവയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു. 107 വർഷം പഴക്കമുള്ള
മങ്കട പള്ളിപ്രം സർവീസ് സഹകരണ ബാങ്ക് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ സംഘടിപ്പിച്ച കസ്റ്റമേഴ്സ് മീറ്റും കാൻസർ കിഡ്നി രോഗികൾക്കുള്ള സഹായ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ബാങ്കുകൾ ലാഭത്തിലായാൽ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അവയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നത് നാട്ടിലെ സാധാരണക്കാരാണെന്നും നാടിൻ്റെ സ്വത്തായ അവയെ ചേർത്തു പിടിക്കാൻ നാം മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്ക് പ്രസിഡൻ്റ് കെ.എം.ബഷീർ മാസ്റ്റർ അധ്യക്ഷനായി.
നിക്ഷേപ സമാഹരണ ഉദ്ഘാടനം എൻ.കെ.അഹമ്മദ് അഷ്റഫിൽ നിന്ന് തുക സ്വീകരിച്ച് താലൂക്ക് സഹകരണ ഇൻസ്പെക്ടർ കെ.മുഹമ്മദ് സലീം നിർവ്വഹിച്ചു.

ആധുനിക കാലഘട്ടത്തിൽ സഹകരണ ബാങ്കുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ മലപ്പുറം അസിസ്റ്റൻറ് രജിസ്ട്രാർ സിദ്ദീഖുൽ അക്ബർ ക്ലാസെടുത്തു.കൂട്ടിലങ്ങാടി
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.ഹുസൈൻ, വൈസ് പ്രസിഡൻറ് കെ.പി.സീനത്ത്,
ജില്ലാ പഞ്ചായത്തംഗം ടി.പി.ഹാരിസ്, സർക്കിൾ യൂണിയൻ ചെയർമാൻ മോഹനൻ പുളിക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജാഫർ വെള്ളേക്കാട്ട്, വി.കെ.ജലാൽ, വനിതാ സൊസൈറ്റി പ്രസിഡൻ്റ് പി.പി.സുഹ്റാബി, ബാങ്ക് സെക്രട്ടറി പി.എം.യൂസുഫ്, സി.ഡി.എസ് പ്രസിഡൻ്റ് എം.രസ് ന, ബ്ളോക്ക് പഞ്ചായത്തംഗം തോരപ്പ ശബീബ, ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.പി.ഉമ്മർ, സി.എച്ച്.മുഹമ്മദ് അഷ്റഫ് ,കെ.പി.രാമനാഥൻ, വി.പി.അബൂബക്കർ ,എം.ഫൈസൽ, കെ.വി.അബ്ദുൽ ജലീൽ, ടി.സറീന, കെ.ബുഷ്റ, സി.പ്രമോദ്, എം. റസീന എന്നിവർ പ്രസംഗിച്ചു.120 ലേറെ രോഗികൾക്ക് സഹായം വിതരണം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍

ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്.

Published

on

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.

സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളില്‍ ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാം. അതേസമയം തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നലെ എറണാകുളം നഗരത്തില്‍ അടക്കം ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലികല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കല്ലാര്‍ക്കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍.

Continue Reading

kerala

കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി

ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി

Published

on

കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

 

Continue Reading

Trending