Connect with us

kerala

‘കള്ളവോട്ട് കൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, 20 സീറ്റും യുഡിഎഫ് നേടും’: പി.കെ. കുഞ്ഞാലിക്കുട്ടി

ഇന്ത്യ മുന്നണി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അധികാരത്തിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കാസറഗോഡ് പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കള്ളവോട്ട് കൊണ്ടൊന്നും ഇത്തവണ സിപിഎം രക്ഷപ്പെടില്ല. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് മുമ്പത്തെക്കാൾ ഏറെ സ്വാധീനമുണ്ട്. ഇന്ത്യ മുന്നണി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അധികാരത്തിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കാസറഗോഡ് പറഞ്ഞു.

kerala

കുത്തഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്; ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടര്‍ക്കഥയാവുന്നു

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്.

Published

on

ചോദ്യ പേപ്പറുകൾ ചോരുന്ന സംഭവം തുടർക്കഥയാവുന്നു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചോദ്യങ്ങൾ അതുപോലെ പരീക്ഷയുടെ തലേന്ന് യൂ ട്യൂബ് ചാനലുകളിലും മറ്റും വരുന്നതാണ് ഇപ്പോഴത്തെ ഗൗരവമേറിയ വിഷയം.

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.

Continue Reading

kerala

ഹൈക്കോടതി മാനദണ്ഡം പാലിക്കാതെ പൂരം; കുന്നംകുളം കീഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

Published

on

തൃശൂര്‍ കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

ഇന്നലെ നടന്ന കീഴൂര്‍ പൂരം നടത്തിപ്പിലാണ് കേസെടുത്തത്. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്ന് വനംവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകള്‍ ചേര്‍ത്ത് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെയാണ് വനംവകുപ്പിന്റെ കേസ്. ദേവസ്വം ഓഫീസര്‍ക്കെതിരെയും ഉപദേശക സമിതിക്കെതിരെയും കേസുണ്ട്.

 

Continue Reading

kerala

കാട്ടാന പറിച്ചെറിഞ്ഞ പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആന്‍മേരി(21)യാണ് മരിച്ചത്.

Published

on

കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന പറിച്ചെറിഞ്ഞ പന ദേഹത്തു വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആന്‍മേരി(21)യാണ് മരിച്ചത്.

കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപകടത്തില്‍പെട്ടത്. ആന പറിച്ചെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Continue Reading

Trending