kerala

ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

By webdesk18

November 16, 2025

കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്നെന്ന് കോണ്‍ഗ്രസ്. അനീഷിനെ സഹായിക്കുന്നതിനായി കൂടെ പോയ കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിസിസി ജനറല്‍ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.

ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും രജിത് നാറാത്ത് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റ് ആയ വൈശാഖ് അനീഷിനെ സഹായിക്കാന്‍ കൂടെ പോയിരുന്നു. വൈശാഖിനെ കൂടെ കൊണ്ടു പോകരുത് എന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. വൈശാഖ് ലഘുലേഖ വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.