Connect with us

News

ഇസ്രാഈലില്‍ നിര്‍ത്തിയിട്ട ബസുകളില്‍ സ്‌ഫോടനം; ഭീകരാക്രമണമെന്ന് ആരോപണം

തെല്‍ അവീവിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് ഇന്നലെ രാത്രി സ്‌ഫോടനമുണ്ടായത്

Published

on

ഇസ്രാഈലില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളില്‍ സ്‌ഫോടനം. തെല്‍ അവീവിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് ഇന്നലെ രാത്രി സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രാഈല്‍ പൊലീസ് ആരോപിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

ഹോലന്‍, ബാറ്റ് യാം എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് രാത്രിയോടെ പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും സമീപമുള്ള ബസുകളില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയെന്നും ഇസ്രാഈല്‍ പൊലീസ് അറിയിച്ചു. ഹോളനിലെ ബസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ ഏകദേശം അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിര്‍വീര്യമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. വെസ്റ്റ്ബാങ്കില്‍ ആക്രമണം ശക്തമാക്കാനും ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

സ്‌ഫോടനത്തിന് പിന്നാലെ മുഴുവന്‍ ബസ് സര്‍വീസുകളും നിര്‍ത്തുന്നതിനും എല്ലാ ബസുകളിലും ട്രെയിനുകളിലും ലൈറ്റ് മെട്രോ സര്‍വീസുകളിലും പരിശോധന നടത്താനും ഗതാഗതമന്ത്രി മിറി റെജെവ് ഉത്തരവിട്ടു. മൊറോക്കോ സന്ദര്‍ശനം വെട്ടിചുരുക്കി ഗതാഗതമന്ത്രി ഇസ്രാഈലിലേക്ക് തിരിച്ചു.

india

സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പനയ്ക്ക് വിലക്ക്; ‘ഉത്തരവ് ക്രൂരവും ഭരണഘടനാ വിരുദ്ധവും’: ഉവൈസി

Published

on

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയെ ലംഘിക്കുന്നതാണ്. മാംസം കഴിക്കുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എന്ത് ബന്ധമാണ് ഉള്ളത്? തെലങ്കാനയിൽ 99% ആളുകളും മാംസാഹാരികളാണ്,” ഉവൈസി എക്സിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ, കല്യാൺ-ഡോംബിവാലി, മലേഗാവ്, നാഗ്‌പൂർ തുടങ്ങിയ മുനിസിപ്പൽ കോർപറേഷനുകളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണകക്ഷി ഇക്കാര്യത്തിൽ ഭിന്നതാത്പര്യങ്ങൾ പ്രകടിപ്പിക്കുന്നു. എൻ.സി.പി നിയന്ത്രണങ്ങളെ എതിർക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ അനുകൂല നിലപാട് സ്വീകരിക്കുന്നു.

“സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നവരാത്രി ദിനങ്ങളിൽ പോലും ഞങ്ങളുടെ പ്രസാദത്തിൽ മത്സ്യവും ചെമ്മീനും ഉൾപ്പെടുന്നു. ഇതാണ് ഞങ്ങളുടെ സംസ്കാരം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ എതിർത്തു. “മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മനസ്സിലാക്കാം. എന്നാൽ, സ്വാതന്ത്ര്യദിനത്തിലെ നിരോധനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

kerala

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Published

on

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Continue Reading

Trending