award
പതിനായിരങ്ങള്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും ആഗോള വിശപ്പകറ്റാന്‍ ബില്യന്‍ മീല്‍സും: ലോകശ്രദ്ധ നേടി യുഎഇ

റസാഖ് ഒരുമനയൂര്‍
അബുദാബി: ആഗോള വിശപ്പകറ്റുന്നതിലും നോമ്പുകാര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയ യുഎഇ ലോകജനശ്രദ്ധ നേടി. എക്കാലവും കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായി അറിയപ്പെടുന്ന യുഎഇ ആഗോള വിശപ്പകറ്റുന്നതിനായി ഏര്‍പ്പെടുത്തിയ ബില്യന്‍ മീല്‍സ് പദ്ധതി ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായി മാറി.
പട്ടിണി രാജ്യങ്ങളിലേക്ക് ഒരുകോടി ഭക്ഷണപ്പൊതിയെന്ന സന്ദേശവുമായി ദുബൈ ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ ‘ബില്യന്‍ മീല്‍സ്’ പദ്ധതിയിലേക്ക് വാണിജ്യ-വ്യവസായ മേഖലയില്‍നിന്നുള്ള അനേകങ്ങളാണ് കോടികള്‍ നല്‍കി തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.
പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി ഒരു കോടി ദിര്‍ഹമാണ് ഇതിനായി നല്‍കിയത്. വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഷംസീര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വന്‍കതുക നല്‍കി അധികൃതരുടെ ശ്രദ്ധ നേടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളും നല്‍കി യുഎഇ പതിറ്റാണ്ടുകളായി കാരുണ്യരംഗത്ത് അത്ഭുതം സൃഷ്ടിക്കുന്ന രാജ്യമാണ്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ ലഭ്യമാക്കിയിരുന്നു. പാതയോരങ്ങളില്‍ നോമ്പുകാരെ കാത്തുനിന്നു അബുദാബി പൊലീസ് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകള്‍ വിതരണം ചെയ്തു.
ഇതര എമിറേറ്റുകളിലും വിവിധ മേഖലകളിലുള്ളവര്‍ ഇത്തരത്തില്‍ റോഡുകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.
യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ പ്രയാസപ്പെടരുതെന്നും വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കരുതെന്നും പൊലീസ് അറിയിച്ചിരുന്നു. റെഡ്ക്രസ്സന്റ് സൊസൈറ്റിയും തങ്ങളുടെ ഇഫ്താര്‍ കൂടാരങ്ങള്‍ക്കുപുറമെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചുനല്‍കി.
ഈത്തപ്പഴം, കുപ്പിവെള്ളം, ജ്യൂസ്, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കറ്റുകളാണ് വഴിയോരങ്ങളില്‍ വിതരണം ചെയ്യുന്നത്.
award
ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന്
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്.

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന്‍ ഗോഡ്‌സണ്‍ ബാബു(നെറ്റ്‌ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
award
ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ
42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
award
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി.വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും
-
kerala3 days ago
മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ജീവനൊടുക്കിയ സംഭവം; ജനറല്‍ മാനേജര്‍ക്കെതിരെ പരാതി
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
News2 days ago
ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
-
india2 days ago
ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും
-
film2 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്