Connect with us

kerala

നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതം’; കുടുംബശ്രീകള്‍ക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭീഷണി സന്ദേശം

ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്.

Published

on

സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് നിര്‍ദേശം. നവ കേരള സദസില്‍ പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റര്‍റോളില്‍ പേര് ചേര്‍ക്കുകയെന്നും സന്ദേശത്തില്‍ പറയുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ട ജനറല്‍ ബോഡിയിലും പ്രചാരണ ബോര്‍ഡുകള്‍ വെക്കുന്നതിലും ഉള്‍പ്പെടെ പങ്കാളികളാകണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ച ജനറല്‍ ബോഡിയില്‍ 90 പേര്‍ വേണ്ടിടത്ത് പത്ത് പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അടുത്ത ജനറല്‍ ബോഡിയില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്നും ബലരാമന്‍ പറയുന്നു.

ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നും ബലരാമന്‍ അറിയിച്ചു. ഇതൊന്നും ചെയ്യാതെ മസ്റ്റര്‍ റോളില്‍ പേരില്ലെന്ന് പറഞ്ഞ് തന്നെ സമീപിക്കരുതെന്നും ബലരാമന്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

നടപടി വിവാദമായതോടെ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കര്‍ശനമായി പറയുക മാത്രമാണ് ചെയ്തതെന്നാണ് എന്‍ എം ബലരാമന്റെ വിശദീകരണം. പഞ്ചായത്തോ സര്‍ക്കാരോ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ബലരാമന്‍ വിശദീകരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ബലരാമന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന 45 സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1557 പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് കടകൾ പൂട്ടിച്ചത്. ഓ​ഗസ്റ്റ് 5, 6 തീയതികളിൽ രാത്രികാലങ്ങളിലായി 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.

256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്പ്പിച്ചത്. ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

മാത്രമല്ല പാഴ്‌സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.

 

Continue Reading

kerala

‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്‌കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്

ഓഫീസ് മുറിയില്‍ ബോക്‌സില്‍ പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍.

Published

on

ഓഫീസ് മുറിയില്‍ ബോക്‌സില്‍ പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ബോക്സില്‍ നെഫ്രോസ്‌കോപ്പുകളാണെന്ന് ഹാരിസ് പറഞ്ഞു. കേടുപാടുകള്‍ വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ അയച്ച ഉപകരമാണതെന്നും അദ്ദേഹം പറഞ്ഞു. ഒരോന്നിനും റിപ്പയറിങിനായി രണ്ടുലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചതാണെന്നും ഡോക്ടര്‍ ഹാരിസ് വിശദീകരിച്ചു.

തന്റെ റൂം ഓഫീസ് റൂം ആയതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അതിന്റെ താക്കോല്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. റൂമില്‍ സൂക്ഷിച്ചിരിക്കുന്ന റിസര്‍വ് ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോകാനും ജൂനിയര്‍ ഡോക്ടര്‍മാര്‍ തന്റെ റൂമില്‍ കയറാറുണ്ടെന്നും ഹാരിസ് വ്യക്തിമാക്കി.

ഡോക്ടര്‍ ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ വാര്‍ത്താ സമ്മേളനം. യുറോളജി വിഭാഗത്തില്‍നിന്ന് ഒരു ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍നിന്ന് ഒരു ഉപകരണം കണ്ടെത്തിയെന്നും സമീപത്തെ പെട്ടിയില്‍ ചില ബില്ലുകളുണ്ടായിരുന്നെന്നും ഡോക്ടര്‍ ജബ്ബാര്‍ പറഞ്ഞിരുന്നു.

അതേസമയം തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു.

Continue Reading

kerala

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം.

Published

on

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുട്ടിയുടെ കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാള്‍ കുട്ടിയുടെ കാലില്‍ പൊള്ളിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

Continue Reading

Trending