Connect with us

News

അൽ ജസീറയെ നിരോധിക്കാൻ നടപടികളുമായി ഇസ്രാഈലി പാര്‍ലമെന്റ്‌

അല്‍ജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാല്‍ ‘അല്‍ ജസീറ നിയമം’ എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.

Published

on

അല്‍ ജസീറയെ നിരോധിക്കാനുള്ള നീക്കവുമായി ഇസ്രാഈല്‍. മാധ്യമത്തിന്റെ ഒരു റിപ്പോര്‍ട്ടര്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് പുതിയ നീക്കം.

ദേശീയ സുരക്ഷക്ക് അപകടകാരമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന് തോന്നുന്ന മാധ്യമ സ്ഥാപനങ്ങളെ താല്‍ക്കാലികമായി നിരോധിക്കുന്നതിന് അനുവാദം നല്‍കുന്ന ബില്ലിന് ഇസ്രാഈലി പാര്‍ലമെന്റായ നെസറ്റില്‍ നാലിനെതിരെ 25 വോട്ടുകള്‍ക്ക് പാസാക്കി.
അല്‍ജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാല്‍ ‘അല്‍ ജസീറ നിയമം’ എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.

അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വഷാഹ് തീവ്രവാദിയാണെന്ന് ഇസ്രാഈലി സൈനിക വക്താവ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി. രാവിലെ അയാള്‍ അല്‍ ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകനാണ്. വൈകുന്നേരം ഹമാസിലെ തീവ്രവാദിയും! വഷാഹ് ആയുധം ഉപയോഗിക്കുന്നതായി കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ലെഫ്റ്റനന്റ് കേണല്‍ അവിച്ചേ അഡ്രെ എക്സില്‍ പോസ്റ്റ് ചെയ്തു.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ശ്ലോമോ കാര്‍ഹി ‘അല്‍ ജസീറ നിയമത്തിന്റെ’ കരട് രൂപപ്പെടുത്തിയത്.

നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഗസ യുദ്ധത്തിന്റെ റിപ്പോര്‍ട്ടിങ്ങിന്റെ തോത് അല്‍ ജസീറ നെറ്റ്വര്‍ക്ക് കുറയ്ക്കണമെന്ന് ഖത്തര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍ സര്‍ക്കാരിന്റെ ഫണ്ടിങ് ലഭിക്കുന്ന സ്വതന്ത്ര വാര്‍ത്താ നെറ്റ്വര്‍ക്കാണ് അല്‍ ജസീറ. കഴിഞ്ഞ ദിവസം രണ്ട് അല്‍ ജസീറ ജീവനക്കാര്‍ക്ക് ഇസ്രഈലി വ്യോമാക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending