Connect with us

kerala

ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിക്കുന്നു; സനാതനി സിനിമ തടയണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ഒറിയ ചിത്രം എങ്ങനെ പ്രദര്‍ശനാനുമതി നേടിയെന്നത് സമഗ്രമായി പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.

Published

on

യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുന്ന ‘സനാതനി-കര്‍മ ഹീ ധര്‍മ’ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ഒറിയ ചിത്രം എങ്ങനെ പ്രദര്‍ശനാനുമതി നേടിയെന്നത് സമഗ്രമായി പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.

യേശുക്രിസ്തുവിനെതിരെ ചിന്തിക്കാനാവാത്ത അധിക്ഷേപങ്ങളാണ് സിനിമയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് . യേശു വ്യാജ ദൈവമാണ്, യേശുവിനു മൂന്നു പെണ്‍സുഹൃത്തുക്കളുണ്ട്, മാന്ത്രികനായ യേശു നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു, ക്രൈസ്തവന്‍ ഒരു ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തു തുടങ്ങിയ അധിക്ഷേപങ്ങളാണ് ഒഡീഷയില്‍ പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് വീണ്ടും ‘കണ്ഡമാല്‍ ലഹള’ ആവര്‍ത്തിക്കാനുള്ള നീക്കമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. രാജ്യത്തെ ജനാധിപത്യ മതേതര പാരമ്പര്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരെ ഘടക വിരുദ്ധമായ പ്രചാരണം നടത്തുന്ന ചിത്രം നിരോധിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.

 

kerala

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്

Published

on

വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തം അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജുനൈദ് മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുവഴി പോയ സ്വകാര്യ ബസിലെ ആളുകളാണ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടത്്.

മഞ്ചേരിയില്‍നിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പലരും രംഗത്തുവന്നിരുന്നു. ഇയാള്‍ക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇത് ഒത്തുതീര്‍പ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.

Continue Reading

kerala

ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

അമ്പാടിയുടെ സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് കുട്ടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്

Published

on

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്.

ഉത്സവത്തിനിടെ രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തുകയും സമൂഹ മാധ്യമങ്ങളിലും ഇതേ ചൊല്ലി ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടാവുകയും ചെയ്തു

മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending